കാർ വൈദ്യുതി തൂണിലിടിച്ച് അവകാം; വൈദ്യുതി വിതരണം തകരാറിൽ
തൃശൂർ(Thrissur): നഗരത്തിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. നഗരത്തിന്റെ തെക്കൻ മേഖലകളിൽ വൈദ്യുതി വിതരണം തകരാറിലായി. രാത്രി പന്ത്രണ്ടോടെയാണ് അപകടം. ഷൊർണൂർ റോഡിൽ നായ്ക്കനാലിനു സമീപം
തൃശൂർ ജില്ലാ സഹകരണ ആശുപത്രിക്ക് മുന്നിലാണ് അപകടം. അപകടത്തിൽ വൈദ്യുതി തൂൺ തകർന്നു. വൈദ്യുതി കേബിളുകളും വ്യാപകമായി പൊട്ടി. ഷൊർണ്ണൂർ റോഡ്, പാട്ടുരായ്ക്കൽ എന്നീ മേഖലകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി വിതരണം താൽക്കാലികമായി പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്ന് കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു.
Highlights: Car hits power pole; power supply disrupted