സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം(Thiruvananthapuram): കൈമനത്തെ വാഴത്തോപ്പിൽ, സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ കരമന പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സജികുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. പിന്നാലെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കരുമം സ്വദേശി ഷീജയുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഷീജയുടെ വീടിന്‍റെ അടുത്തായിരുന്നു ഇയാളുടെയും താമസം. ഷീജയുമായി സജി അടുത്തബന്ധം പുലർത്തിയതായും, പ്രതി ഇവരിൽ നിന്ന് ധാരാളം പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഷീജ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരോടും ബന്ധുക്കളോടും ഷീജയെകുറിച്ച് ഇയാൾ മോശമായി സംസാരിച്ചിരുന്നു. അടുത്തിടെ ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായ വിവരം ഷീജയറിഞ്ഞു.
Highlights: Woman’s body found burnt; friend arrested