HighlightsNational

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

പഞ്ചാബ്(punjab): ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ ഇന്നു മുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Highlights: Beating retreat to resume at Wagah-Attari border today

error: