ഭീകരതയെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നത്; പാക് ജനതയോട് മോദി
അഹമ്മദാബാദ്(Ahmedabad): ഭീകരത വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പാക് ജനത മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് അതിര്‍ത്തിയായ കച്ഛിലെ ഭുജില്‍ 50,000 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”ഭീകരത നിങ്ങളുടെ സര്‍ക്കാരിനും സൈന്യത്തിനും ധനാഗമമാര്‍ഗമാണ്. ഇതിനെതിരെ പാക് ജനത മുന്നോട്ടുവരണം. അപ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കില്‍ എന്റെ വെടിയുണ്ട നേരിടേണ്ടിവരും…” -മോദി താക്കീത് നല്കി.
ഇന്ത്യ വിനോദസഞ്ചാരത്തില്‍ വിശ്വസിക്കുമ്പോള്‍ പാകിസ്ഥാന് ഭീകരതയാണ് വിനോദസഞ്ചാരമെന്ന് കരുതുന്നുവെന്ന് മോദി വിമര്‍ശിച്ചു. ”അത് ലോകത്തിനാകെ അപകടമാണ്. ഞാന്‍ പാക് ജനതയോട് ചോദിക്കുന്നു. നിങ്ങളെന്തു നേടി? ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞു. നിങ്ങളുടെ സ്ഥിതിയെന്താണ്? ഭീകരതയെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മോദി പറഞ്ഞു.
Highlights: If you encourage terrorism, your future will be ruined: Modi to the people of Pakistan