ട്രംപിന് തിരിച്ചടി; തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി
വാഷിംഗ്ടൺ(Washington): അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉതതരവിട്ടു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സർക്കാർ അപ്പീൽ പോകാൻ സാധ്യതയുണ്ട്.
തീരുവ നടപടികൾ 10 ദിവസങ്ങൾക്കകം നിർത്തലാക്കണമെന്നും ഫെഡറൽ കോടതി ഉത്തരവിട്ടു. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. സാമ്പത്തിക അനിവാര്യതയെ തടയാൻ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. ഇന്നത്തെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു.
Highlights: Trump’s blow: US federal court rules tariffs are illegal