സത്യം പുറത്തുവരിക തന്നെ ചെയ്യും; ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മസ്ക്
ന്യൂയോര്‍ക്ക്(New York): അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് പോസ്റ്റിലാണ് മസ്കിന്റെ ആരോപണം.
ജെഫ്രി എപ്സ്റ്റൈന് ബാലപീഡന പരമ്പരയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ മസ്ക് പറഞ്ഞു.
പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ കേസ്.
ഡോണള്‍ഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കില്‍ 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോണ്‍ മസ്ക് പറഞ്ഞിരുന്നു.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്ക് വിമര്‍ശനമുന്നയിച്ചതില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോണ്‍ മസ്കിന്റെ പ്രതികരണം.
Highlights: The truth will come out; Musk accuses Trump of sexual harassment