ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ യുവകവിയും കൊല്ലപ്പെട്ടു; കുടുംബം ഒന്നടങ്കം മരിച്ചു
ടെഹ്റാൻ (Tehran): ഇസ്രയേൽ വ്യോമാക്രമണത്തില്‍ യുവ ഇറാനിയന്‍ കവി പര്‍ണിയ അബ്ബാസി കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് അബ്ബാസി കൊല്ലപ്പെട്ടത്. ഇറാനിലെ പുതുതലമുറ കവികളില്‍ ശ്രദ്ധേയയായിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബവും ഇല്ലാതായി.
അധ്യാപികയായും ബാങ്ക് ജീവനക്കാരിയായും ജോലി ചെയ്യുകയായിരുന്നു അവർ. കാസ്വിന്‍ ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 24ാം പിറന്നാളിന് പത്ത് ദിവസം ശേഷിക്കെയാണ് പർണിയയുടെ ദാരുണ വിയോഗം.
Highlights: Young Iranian poet killed in Israeli attack; entire family killed