International

വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന് ട്രംപ്, കൊലയാളി പുടിനുമായി സന്ധിയില്ലെന്ന് സെലന്‍സ്‌കി’; തര്‍ക്കിച്ച് നേതാക്കള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വാക്കുതര്‍ക്കം. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. ഇത് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു.

മാധ്യമങ്ങള്‍ക്കുമുന്നില്‍ നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക് വാന്‍സും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇത് തന്റെ രാജ്യത്തോട് കാണിക്കുന്ന അനാദരവാണെന്നും ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങള്‍ക്ക് 350 ബില്യണ്‍ ഡോളര്‍ നല്‍കി, ഞങ്ങള്‍ നിങ്ങള്‍ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കി, ധാരാളം പിന്തുണയും നല്‍കി. ഞങ്ങളുടെ സൈനിക ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമായിരുന്നു’ ട്രംപ് പറഞ്ഞു. ഇതിന് മറുപടിയായി താന്‍ ഇതേ വാക്കുകള്‍ തന്നെയാണ് പുടിനില്‍ നിന്നും കേട്ടിട്ടുള്ളത് എന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

error: