അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ്; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്
ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചു. ഫെഡറല്‍ ഫണ്ടിംഗ് ലഭിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളില്‍ രേഖകളും സേവനങ്ങളും നല്‍കുന്നത് തുടരണോ എന്ന് തീരുമാനിക്കാന്‍ ഈ ഉത്തരവ് അനുവദിക്കുന്നു.
‘ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്ഥാപിക്കുന്നത് ആശയവിനിമയം സുഗമമാക്കുക മാത്രമല്ല, ദേശീയ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ യോജിപ്പുള്ളതും കാര്യക്ഷമവുമായ ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യും.” ഉത്തരവില്‍ പറയുന്നു. ”പുതിയ അമേരിക്കക്കാരെ സ്വാഗതം ചെയ്യുന്നതിലൂടെ, നമ്മുടെ ദേശീയ ഭാഷ പഠിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന നയം അമേരിക്കയെ ഒരു പൊതു ഭവനമാക്കി മാറ്റുകയും അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പുതിയ പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യും.” എന്നും ഉത്തരവ് പറയുന്നു.