ഇറക്കുമതി തീരുവകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ട്രംപ്; ഓഹരി വിപണികള്‍ വീണ്ടും കുത്തനെ ഇടിഞ്ഞു
വാഷിങ്‌ടണ്‍(Washington): വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അമിതമായ തീരുവകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താരിഫുകള്‍ സാമ്പത്തിക വിപണികള്‍ ഇടിയാൻ കാരണമാകുകയും, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉയർത്തുകയും, ആഗോള വ്യാപാര വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്‌തിട്ടും തന്‍റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ട്രംപിന്‍റെ തീരുമാനം. ഉയര്‍ന്ന താരിഫുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
താരിഫ് മൂലം വിപണികള്‍ തകര്‍ച്ച നേരിട്ടെങ്കില്‍ അവ “ചികിത്സ” എടുക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. നികുതികൾ നടപ്പാക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആഗോള വിപണികൾ ഇടിയുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്‌ച (ഏപ്രിൽ 6) വ്യാപാരം പുനരാരംഭിച്ചുകഴിഞ്ഞാൽ ആഗോള സാമ്പത്തിക വിപണികളിൽ കുത്തനെ ഇടിവ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല താരിഫ് ഉയർത്തുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി 50 ലധികം രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള യൂറോപ്യൻ, ഏഷ്യൻ വംശജരായ നിരവധി നേതാക്കളുമായി ഞാൻ സംസാരിച്ചു. ഒരു കരാർ ഉണ്ടാക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട്’ എന്ന് ട്രംപ് പറഞ്ഞു. എന്നാൽ നിങ്ങളുടെ രാജ്യവുമായി തങ്ങളുടെ രാജ്യത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്‌ക്കാൻ പോകുന്നില്ല. തന്‍റെ രാജ്യത്തിന് അത് ലാഭനഷ്‌ടമുണ്ടാകുമെന്നും ബുധനാഴ്‌ച മുതൽ ഉയർന്ന താരിഫ് നിരക്കുകൾ ഈടാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Highlights: TRUMP REFUSE TO BACK DOWN ON TARIFF