International

ഇസ്രയേലിന്റെ ഇടക്കാല കരാർ അംഗീകരിക്കില്ല, സംഘർഷം അവസാനിപ്പിക്കാൻ എല്ലാ ബന്ദികളെയും വിട്ടയക്കാൻ തയ്യാർ: ഹമാസ്

ഗാസ(Gaza): ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാ ഇസ്രയേല്‍ ബന്ദികളെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഇസ്രയേലിലുള്ള പലസ്തീന്‍ തടവുകാരെ വിട്ടു കിട്ടാനും ഗാസയെ പുനനിര്‍മിക്കാനും ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിന്റെ ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം നിരസിച്ചു കൊണ്ടാണ് ഗാസയിലെ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യയുടെ പ്രഖ്യാപനം. ഒരു ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഹയ്യ ഇസ്രയേലിന്റെ നിര്‍ദേശം നിരസിച്ചത്.

നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും അവരുടെ രാഷ്ട്രീയ അജണ്ടയുടെ മറയായി ഭാഗികമായ കരാറുകളെ കാണുന്നു. എല്ലാ ഇസ്രയേലി ബന്ദികളുടെയും ജീവന് വിലയിട്ടിട്ടാണെങ്കിലും ഉന്മൂലനത്തിന്റെയും പട്ടിണിയുടെയും യുദ്ധം തുടരുന്നതിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ടീയ അജണ്ടയാണ് അവരുടേത്. ഞങ്ങള്‍ ഈ നയം പാസാക്കുന്നതിന്റെ ഭാഗമാകില്ല’, ഹയ്യ പറഞ്ഞു.

എന്നാല്‍ ഹമാസിനെതിരൈ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജെയിംസ് ഹെവിറ്റ് രംഗത്തെത്തി. ഹമാസിന്റെ പരാമര്‍ശം അവര്‍ക്ക് സമാധാനത്തിനല്ല, മറിച്ച് അക്രമത്തിനാണ് താല്‍പര്യമെന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ബന്ദികളെ വിട്ടയക്കുക, അല്ലെങ്കില്‍ നരകത്തെ അഭിമുഖീകരിക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ നിബന്ധകള്‍ക്ക് മാറ്റമില്ലെന്നും ഹെവിറ്റ് പറഞ്ഞു.

വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കാനും ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കാനും വേണ്ടി തിങ്കളാഴ്ച കെയ്‌റോയില്‍ വെച്ച് നടന്ന പുതിയ ചര്‍ച്ചയില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്നാണ് പലസ്തീന്‍, ഈജിപ്ത്യന്‍ വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കും വേണ്ടി 45 ദിവസത്തെ വെടിനിര്‍ത്തലാണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന്റെ ഭാഗമായി മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയ ഹമാസ് ആയുധം താഴെയിടാനുള്ള ആവശ്യങ്ങള്‍ നിരസിക്കുകയും ചെയ്യുകയായിരുന്നു. ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് 38 ബന്ദികളെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ള 59 ബന്ദികളെ മോചിപ്പിക്കുകും ഗാസയെ സൈനികവല്‍ക്കരിക്കുകയും ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Highlights: Hamas says they release all Israel hostage as end the war at Gaza

error: