International

പ്രതികാര നടപടി? മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്ദ്(Islamabad): മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍. ഏപ്രില്‍ 24, 25 തീയതികളില്‍ കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ മിസൈല്‍ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം കടുപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു. രാജ്യത്തെ മുഴുവന്‍ സേനകളോടും സജ്ജരായിരിക്കാന്‍ കേന്ദ്ര പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന വിജ്ഞാപനം ഇറക്കിയത്.

Highlight: Pakistan to conduct missile test off Karachi coast; India keeping close eye

error: