പാകിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
ന്യൂഡൽഹി (New Delhi): പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് കനത്ത പ്രഹരം നൽകി ഇന്ത്യ. നേരത്തെ പാക്ക് പ്രകോപനത്തിന് പിന്നാലെ സിന്ധുനദീ ജലകരാറിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇതിനുപിന്നാലെ പാക്ക് പഞ്ചാബിലേക്കുള്ള ജലവിതരണം നിയന്ത്രിക്കുന്ന ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തി. ഇതോടെ പാക്ക് പഞ്ചാബിലേക്കുള്ള ഡാമിൽ നിന്നുള്ള ജലവിതരണം പൂർണമായി തടസപ്പെട്ട നിലയിലാണ്.
ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട് ജലവൈദ്യുതി പദ്ധതിയ്ക്കുള്ള പ്രധാന ഡാമുകളിലൊന്നാണ്. പാകിസ്ഥാനുമായുള്ള സിന്ധുനദീ ജലകരാറിൽ ഉൾപ്പെടുന്ന പുഴകളിലൊന്നാണ് ചെനാബ്. ചെനാബ് നദിയ്ക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം വൈദ്യുതി ഉൽപാദനത്തിനാണ് കരാർ പ്രകാരം ഇന്ത്യ പാകിസ്ഥാന് നൽകി വന്നിരുന്നത്.
ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തിയതോടെ പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. വൈദ്യുതി ഉൽപാദനത്തിന് പുറമേ അണക്കെട്ടിലെ അധികജലം ജലസേചനത്തിനും പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്.
പാക്ക് പഞ്ചാബിലെ കൃഷിയിടങ്ങളിലേക്കുള്ള പ്രധാന ജലസേചന പദ്ധതികളെല്ലാം ചെനാബ് നദിയെ ആശ്രയിച്ചാണ്. എന്നാൽ, ഇന്ത്യ നടപടികൾ ശക്തമാക്കിയതോട പാക്ക് പഞ്ചാബിൽ രൂക്ഷമായ ജലദൗർലഭ്യതയ്ക്കും കൃഷിനാശത്തിനും കാരണമാകും.
പാകിസ്ഥാനിലെ ഏറ്റവും ഫലഭൂഷ്ഠിതമായ പ്രദേശമാണ് പഞ്ചാബ് പ്രവിശ്യ. അതേസമയം, ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേ താഴ്ത്തിയ നടപടി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഝലം നദിയുടെ ഭാഗമായ കിഷൻഗംഗ അണക്കെട്ടിന്റെ സ്പിൽവേകളും സമാനമായ രീതിയിൽ താഴ്ത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Highlights: A major blow to Pakistan; India blocks water from Baglihar dam
H