നമുക്ക് പാപ്പായെ ലഭിച്ചു, രണ്ടാം ദിവസം ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്
വത്തിക്കാൻസിറ്റി(vatican city): ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ മാർപാപ്പയെ ലഭിച്ചു. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ കൂടിയ കർദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്.
ഇതേതുടർന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈൻ ചാപ്പലിൻറെ ചിമ്മിണിയിലൂടെ വെളുത്തപുകയുയർന്നു. ഇതോടെ പുറത്തുകൂടി നിന്ന ആയിരക്കണക്കിന് വിശ്വാസികൾ ഹർഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി.
Highlights: We have a Pope, the new Pope was elected in the first round of voting on the second day.