റഷ്യന്‍ കരസേനാമേധാവിയെ പുറത്താക്കി വ്‌ളാഡിമിര്‍ പുടിന്‍
മോസ്‌കോ(Moscow): റഷ്യന്‍ കരസേനാമേധാവി ജനറല്‍ ഒലെഗ് സല്യുകോവിനെ പുറത്താക്കി
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുടിന്‍ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.
അതെസമയം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷാവസാനം ഉടനില്ലെന്ന സൂചന നല്‍കി റഷ്യ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുര്‍ക്കിയിലേയ്ക്ക് പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രെംലിന്‍. പകരം, 2022 ല്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള അവസാന നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പുടിന്റെ അടുത്ത സഹായിയായ വ്ളാഡിമിര്‍ മെഡിന്‍സ്‌കിയായിരിക്കും തങ്ങളുടെ പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ക്രെംലിന്‍ അറിയിച്ചു.
Highlights: Vladimir Putin dismisses Russian army chief