ട്രംപിനോടുള്ള ആദരവ്, അമേരിക്കൻ പതാകയിൽ ബുർജ് ഖലീഫ
അബുദാബി(Abudhabi): ട്രംപിന്റെ യുഎഇ സന്ദർശനാർത്ഥം അമേരിക്കൻ പതാകയുടെ വർണമണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ഇന്നലെ രാത്രിയോടെയാണ് അമേരിക്കയുടെ പതാകയിലെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബുർജ് ഖലീഫ പ്രദർശിക്കപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറ്റ് ഹൗസും എക്സ് അക്കൗണ്ടിലൂടെ ബുർജ് ഖലീഫയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Highlights: Burj Khalifa draped in American flag in tribute to Trump