യുക്രെയ്‌നെതിരെ ഐബിഎം പരീക്ഷണത്തിനൊരുങ്ങി റഷ്യ
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന സമാധാന ശ്രമങ്ങളെ കാറ്റില്‍പ്പറത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ . ട്രംപും പുടിനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പ് റഷ്യ യുക്രെയ്നില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
യുക്രേനിയന്‍ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ എച്ച്യുആര്‍ പ്രകാരം, റഷ്യ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. റഷ്യ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് എതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ യൂറോപ്യന്‍ നേതാക്കളായ ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടണിലെ സര്‍ കെയര്‍ സ്റ്റാര്‍മര്‍, ജര്‍മ്മനിയുടെ ഫ്രെഡറിക് മെര്‍സ്, ഇറ്റലിയിലെ ജോര്‍ജിയ മെലോണി എന്നിവര്‍ ട്രംപുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തി , സമാധാനം സ്ഥാപിക്കാനുള്ള ഉദ്ദേശ്യം പുടിന്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ട്രംപ് മുന്നോട്ടുവച്ച മൂന്ന് വെടിനിര്‍ത്തല്‍ കരാറുകളും പുടിന്‍ ഇതുവരെ നിരസിച്ചു. എന്നാല്‍ സെലെന്‍സ്‌കി മൂന്ന് നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു – 30 ദിവസത്തെ മൊത്തത്തിലുള്ള വെടിനിര്‍ത്തല്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വെടിനിര്‍ത്തല്‍, കരിങ്കടല്‍ സംബന്ധിച്ച വെടിനിര്‍ത്തല്‍ എന്നിവയായിരുന്നു അമേരിക്ക മുന്നോട്ടുവെച്ച മൂന്ന് വെടിനിര്‍ത്തല്‍ കരാറുകള്‍. എന്നാല്‍ ഇതെല്ലാം റഷ്യ തള്ളിക്കളയുകയായിരുന്നു.
Highlights: Russia prepares to test IBM against Ukraine