International

ഗാസയില്‍ ഭക്ഷണത്തിനായി കേണ് ലക്ഷങ്ങള്‍

ഗാസ(Gaza): ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കായി കേണ് ഗാസക്കാര്‍. അവശ്യവസ്തുക്കള്‍ കയറ്റിയ 93 യുഎന്‍ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിട്ടുവെന്ന് ചൊവ്വാഴ്ച ഇസ്രയേല്‍ അറിയിച്ചിരുന്നു.

എന്നാല്‍, അവ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) അറിയിച്ചു. മാര്‍ച്ച് രണ്ടുമുതല്‍ ഗാസയിലേക്ക് ഇസ്രയേല്‍ അവശ്യവസ്തുക്കള്‍ കയറ്റിവിടുന്നില്ലായിരുന്നു. ഇക്കാരണത്താല്‍ കടുത്തപട്ടിണിയിലാണ് ഗാസ. മരുന്നിനും ശുദ്ധജലത്തിനും ഇന്ധനത്തിനും ക്ഷാമമുണ്ട്.

ഇസ്രയേല്‍ കയറ്റിവിടാന്‍ അനുവദിച്ചുവെന്ന് പറയുന്ന സഹായം, ഗാസയിലെ 24 ലക്ഷത്തോളംവരുന്ന പലസ്തീന്‍കാര്‍ക്ക് ഒന്നിനും തികയില്ലെന്നും ഉപരോധം അവസാനിപ്പിച്ചുവെന്ന പുകമറസൃഷ്ടിക്കലാണതെന്നും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് പറഞ്ഞു. അതിനിടെ, ഗാസയ്ക്ക് അടിയന്തരമായി ജീവകാരുണ്യസഹായം എത്തിക്കാന്‍ ഇസ്രയേലുമായി ഉടമ്പടിയുണ്ടാക്കിയെന്ന് യുഎഇ ബുധനാഴ്ച അറിയിച്ചു.

ആദ്യഘട്ടത്തില്‍ 15,000 സാധാരണക്കാര്‍ക്ക് ഭക്ഷണമെത്തിക്കുമെന്നും പറഞ്ഞു. എന്നാല്‍, എന്നുമുതല്‍ ഗാസയിലേക്ക് യുഎഇയുടെ സഹായമെത്തുമെന്ന് വ്യക്തമല്ല.

Highlights: Millions begging for food in Gaza

error: