HighlightsKerala

നിലമ്പൂ‍‍രിൽ പോരിന് അൻവ‍റും; മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്ന് പിവി അൻവർ, ‘രാഹുൽ വീട്ടിൽ വന്നിരുന്നു’

മലപ്പുറം(Malappuram): നിലമ്പൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അൻവർ. തൃണമൂൽ കോണ്‍ഗ്രസ്  മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറ‌‌ഞ്ഞു. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തിൽ വാ‍ര്‍ത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.

പറവൂരിൽ സതീശൻ തോൽക്കുമെന്ന് പിണറായി ഭീഷണിപ്പെടുത്തി. ബിജെപി വോട്ട് എവിടെ പോകും എന്ന് നോക്കണം. ബിജെപി സ്ഥാനാർഥിയെ കുറിച്ച് നാട്ടുകാർ പറയട്ടെയെന്നും പറഞ്ഞ അൻവര്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അൻവർ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അൻവർ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സർക്കാരിനെതിരെയാണ്. സർക്കാർ വിരുദ്ധ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാൻ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസിൽ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്ന് അൻവർ പറഞ്ഞു.

Highlights: “Anvar in the fray in Nilambur; The contest is for the high-range people, says P.V. Anvar, ‘Rahul had visited my house.'”

error: