KeralaTop Stories

നിലമ്പൂരിൽ അങ്കം മുറുകുന്നു, നേതാക്കളോടൊപ്പം എത്തി; നിലമ്പൂരിൽ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ(Nilambur): നിയമസഭ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ എന്നിവർ താലൂക്ക് ഓഫിസിൽ പത്രിക സമർപ്പിച്ചു.

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ കൂടെ സിപിഎം പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, മന്ത്രി വി. അബ്ദുറഹിമാൻ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു. നിലമ്പൂർ താലൂക്ക് ഓഫിസിന് സമീപമുള്ള ജങ്ഷനിൽ നിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തി, തുടർന്ന് പത്രിക സമർപ്പിക്കുകയായിരുന്നു.

മോഹൻ ജോർജ് വാഹനജാഥയായി എത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരോടൊപ്പമയായിരുന്നു.

തൃണമൂൽ സ്ഥാനാർഥിയായ പി.വി. അൻവർ രാവിലെ താലൂക്ക് ഓഫിസിൽ പത്രിക സമർപ്പിച്ചു. ഇതിനിടെ, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം തന്നെ പത്രിക സമർപ്പിച്ചുകഴിഞ്ഞു.

Highlights: Tensions are rising in Nilambur, leaders arrived; candidates filed nomination papers in Nilambur

error: