മഞ്ഞുമ്മൽ ബോയ്സ് സിനിമാ സാമ്പത്തിക തർക്കം: സൗബിന് ഷാഹിറിന് ചോദ്യം ചെയ്യൽ നോട്ടിസ്
കൊച്ചി(Kochi) വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് മരട് പൊലീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണു നോട്ടിസിലെ നിർദേശം. സൗബിനോടൊപ്പം പിതാവ് ബാബു ഷാഹിറിനും സഹനിർമാതാവ് ഷോൺ ആന്റണിക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
ഹൈക്കോടതി അന്വേഷണം തുടരാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ഭാഗമായയാളുകളെതിരെയാണ് കേസ്.
ആലപ്പുഴ അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദാണ് പരാതിക്കാരൻ. സിനിമയുടെ നിർമാണത്തിനായി താൻ ഏഴ് കോടി രൂപ മുതൽമുടക്കിയതായും, 2022 നവംബർ 30നുള്ള കരാറനുസരിച്ച് ലാഭത്തിലെ 40 ശതമാനം തനിക്ക് നൽകണമെന്ന് അവകാശവാദവുമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ നിശ്ചയിച്ച നിലപാട് പാലിച്ചില്ലെന്നും വഞ്ചനക്ക് ഇരയായെന്നും സിറാജ് കോടതിയെ സമീപിച്ചു.
കോടതി അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയതിനെ തുടർന്ന് മരട് പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
Highlights: Manjummal Boys movie financial dispute: Soubin Shahir gets questioning notice