ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ലൈസൻസ് കേരളത്തിൽ, ‘ഗ്രൗണ്ട് വിടും മുൻപ് ഡ്രൈവിങ് ലൈസൻസ് ഫോണിലെത്തും’; അക്ഷയിലെത്തി കാർഡാക്കി മാറ്റാം
തിരുവനന്തപുരം(Thiruvananthapuram): പ്രായോഗിക പരീക്ഷയിൽ ജയിച്ചാൽ ഗ്രൗണ്ട് വിടും മുൻപ് ഡ്രൈവിങ് ലൈൻസ് ലഭ്യമാകുമെന്ന് ഗതാഗതമന്ത്രി ബി. ഗണേഷ്കുമാർ.
പരീക്ഷയിൽ വിജയിച്ചാലുടൻ ഉദ്യോഗസ്ഥൻ അപ്ഡേറ്റ് ചെയ്യും. ഇതോടെ ലൈസൻസ് ലഭ്യമാകുകയും ചെയ്തു. മൊബൈൽ ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭിക്കുക. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർസിബുക്കും നൽകുന്നത് കേരളമാണെന്ന് മന്ത്രി പറഞ്ഞു.
ഡൗൺ ലോഡ് ചെയ്യുന്ന ലൈസൻസ് പൊലീസിനെയോ മറ്റ് പരിശോധകൾക്കോ കാണിക്കാം. അക്ഷയിലെത്തി ലൈസൻസ് കാർഡാക്കി മാറ്റുവാനും സാധിക്കും. 100 അല്ലെങ്കിൽ 110 രൂപയാണ് ഇതിനായി ഈടാക്കുക. ഇതിൽ കൂടുതൽ തുക നൽകരുതെന്നും മന്ത്രി പറഞ്ഞു.
ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ എല്ലാ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ ലൈസൻസും ആർസി ബുക്കും ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ആശങ്ക വേണ്ട. കെഎസ്ആർടിസി, എവിവിഡി എന്നിവയുടെ പേജുകളിലെ ട്യൂട്ടോറിയൽ വീഡിയോകളിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഡ്രൈവിങ് ലൈൻസൻസ് അക്ഷയിൽ നിന്ന് കാർഡാക്കി അടിച്ച് ലഭിക്കും. ഈ കാർഡിൽ ഒരു ക്യൂ ആർ കോഡ് ഉണ്ട്. ഈ ക്യൂ ആർ കോഡ് എവിടെ നിന്ന് സ്കാൻ ചെയ്താലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻ്റിൻ്റെ ഔദ്യോഗിക സൈറ്റിലേക്ക് പോകുകയും ലൈസൻസിൻ്റെ സത്യസന്ധത വ്യക്തമാക്കാനുമാകും.
പഴയ ലൈസൻസും ആർസി ബുക്കും ഉള്ളവർക്ക് ഡിജി ലോക്കിലേക്ക് സ്വന്തമായി ഡൗൺലോഡ് ചെയ്യാനാകും. നിലവിലുള്ള ലൈസൻസുകളെ ഡിജി ലോക്കിലേക്ക് മാറ്റാൻ സാധിക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ ആർസി ബുക്കും ലൈസൻസും ഡൗൺലോഡ് ചെയ്യാനാകും. മാസങ്ങളായി ആർ സി ബുക്കും ലൈസൻസും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടുന്ന സമയത്താണ് സർക്കാർ ഇത്തരമൊരു മാറ്റത്തിലേക്ക് കടന്നത്. വിപ്ലവകരമായ മാറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Highlights: India’s first digital license in Kerala, ‘Driving license will arrive on phone before leaving ground’; Can be converted into card by reaching Akshaya