എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂ: സുരേഷ് ഗോപി
കൊച്ചി(Kochi): എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ. മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്.
എന്നാല്‍ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കണം. എന്ത് തർക്കമുണ്ടെങ്കിലും എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണ്.
അതിനാൽ ശശി തരൂരിന് പ്രധാനമന്ത്രിയെ പുകഴ്ത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. തരൂരിന്റെ നിലപാടിൽ സംഘ ചായ്വുണ്ടെങ്കിൽ അതിൽ വ്യക്തതവരുത്തേണ്ടത് അദ്ദേഹംതന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Highlights: Only after the AIIMS is demolished, will we come to ask for votes: Suresh Gopi