ആശ വർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം
നിലമ്പൂർ(Nilambur): ആശാവർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം. സമരം ചെയ്യുന്ന ആശ വർക്കർമാർ രാഷ്ട്രീയ പ്രേരിതമായി ഇടതുപക്ഷ വിരുദ്ധരുമായി കൈകോർക്കുന്നവരാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ വാദം.
സമരം ചെയ്യുന്ന ആശമാരുടെ ലക്ഷ്യം ജനകീയ സർക്കാരിനെ അട്ടിമറിക്കലാണെന്നും പ്രചരണത്തിനെത്തുന്നതോടെ അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങൾക്ക് ഒരിക്കൽ കൂടെ വ്യക്തമാവുമെന്നും എംവി ജയരാജന് പറഞ്ഞു.
സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ്യുസിഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി എത്തി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ. തൊഴിലാളികളായ ആശ വർക്കർമാർ ഇപ്പോൾ തന്നെ നിലമ്പൂരിൽ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിലുണ്ട് എന്ന് എംവി ജയരാജൻ പറഞ്ഞു.
Highlights: “CPM rejects ASHA workers’ election campaign in Nilambur”