കണ്ണൂരില്‍ എട്ട് സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികള്‍ കുറവായതിനാല്‍’; ഉപഡയറക്ടറുടെ റിപ്പോർട്ട്
കണ്ണൂർ(Kannur): കണ്ണൂർ ജില്ലയിൽ എട്ട് എയ്ഡഡ് സ്കൂളുകൾ പൂട്ടിയതിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. എട്ട് സ്കൂളുകളും പൂട്ടിയതിന് കാരണം വിദ്യാർഥികളുടെ കുറവാണെന്നും സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് സ്കൂളുകൾ പൂട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അടച്ചുപൂട്ടിയതില്‍ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽപ്പെട്ട പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂളില്‍ വിദ്യാർഥികൾ ആരും എത്താത്തതിനെ തുടർന്ന് രണ്ടുവർഷം മുമ്പാണ് അടച്ചുപൂട്ടിയത്. തലശ്ശേരി സൗത്ത് ഉപ ജില്ലയുടെ കീഴിൽ തന്നെ പ്രവർത്തിച്ചു വന്നിരുന്ന മേലൂർ ജൂനിയർ ബേസിക് സ്കൂള്‍ മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടി. ആണ്ടല്ലൂർ കാവിന് സമീപത്തെ ആണ്ടല്ലൂർ ജെബിസ്കൂൾ അടച്ചുപൂട്ടിയതിന് പിന്നാലെ ഇടിച്ചുനിരത്തി. 1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽപി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്.
Highlights: Eight schools in Kannur were closed due to low student numbers; Deputy Director’s report from