KeralaHighlights

ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ

പത്തനംതിട്ട(Pathanamthitta): ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (15/06/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Highlights: Heavy rains in Sabarimala Sannidhanam and Pampa

error: