KeralaTop Stories

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു, സംഭവം മലപ്പുറം തിരൂരിൽ

മലപ്പുറം(Malappuram): 9 മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റതായി വിവരം. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂർ പൊലീസ് അറിയിച്ചു. കുഞ്ഞിനെ വാങ്ങിയത് വളർത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് അറസ്റ്റിലായവർ പൊലീസുദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി.

Highlights: 9-month-old baby sold for Rs. 1.5 lakh, incident in Tirur, Malappuram

error: