Kerala

കാസര്‍കോട് കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കാസര്‍കോഡ്: ഹൊസങ്കടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

error: