KeralaHighlights

രാത്രി ഒമ്പത് മണി കഴിഞ്ഞാലും ആളെത്തിയാൽ മദ്യം നൽകണം; നിർദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒമ്പത് മണി കഴിഞ്ഞ് മദ്യം വാങ്ങാൻ ആളെത്തിയാലും മദ്യം നൽകണമെന്ന് ഔട്ട്‌ലെറ്റ് മാനേജർമാർക്ക് ബെവ്‌കോയുടെ നിർദേശം.

നിലവിൽ രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനസമയം. എന്നാൽ വരിയിൽ അവസാനം നിൽക്കുന്നയാളുകൾക്ക് വരെ മദ്യം നൽകണമെന്നാണ് നിർദേശത്തിൽ പറയുന്നത്.

ഇത് സംബന്ധിച്ച നിർദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജർമാർക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളിൽ ഒമ്പത് മണിക്ക് ശേഷവും മദ്യം വിൽക്കുന്ന സാഹചര്യം ഉണ്ടാകും. ഒൻപത് മണിക്കുള്ളിൽ എത്തിയവർക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവർക്കും മദ്യം നൽകണമെന്നാണോയെന്നുള്ള കാര്യത്തിൽ നിർദേശത്തിൽ അവ്യക്തതയുണ്ട്.

error: