Kerala

തൊടുപുഴ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി

തൊടുപുഴ: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. തലച്ചോറിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ തെളിഞ്ഞു. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വലത് കയ്യിലെ മുറിവ് ഉണ്ടായിട്ടുണ്ട്

തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ സംസ്കാരം നടത്തും.

Highlights: Thodupuzha murder, Biju’s postmortem completed

error: