KeralaTop Stories

കേരളം മൊത്തം എടുക്കുവാ…രാജീവ് ചന്ദ്രശേഖറിന്റെ ബിജെപി അധ്യക്ഷ പദവിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി

തൃശൂര്‍: കേരളം മൊത്തം എടുക്കുവാന്‍ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്തുകൊണ്ട് കടം വാങ്ങി മാത്രം കേരളത്തിന് മുന്നോട്ടുപോകാനാകുന്നുവെന്ന് ചിന്തിക്കണം. എന്തുകൊണ്ട് കുട്ടികള്‍ക്ക് പഠിക്കാന്‍ പുറത്തു പോകേണ്ടി വരുന്നു. കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ വരാത്ത എന്തുകൊണ്ടാണ്? കേരളത്തില്‍ വികസന മുരടിപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാം ഒരു വെല്ലുവിളിയായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Highlights: Suresh Gopi reacts to Rajiv Chandrasekhar’s BJP presidency

error: