Kerala

മെഡിക്കൽ കോളേജ് ആശുപത്രി ആക്രമണ കേസ്: പ്രതികളെ കോടതി വെറുതെവിട്ടു


കോഴിക്കോട്(KOZHIKODE): മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേർ ഉൾപ്പെട്ട കേസിൽ തെളിവുകളുടെ അഭാവത്തെ തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

പരാതിക്കാരായ സുരക്ഷാ ജീവനക്കാരുടെ മൊഴിമാറ്റമാണ് കേസിൽ നിർണായകമായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയതോടെ കേസ് അവസാനിപ്പിക്കാനാണ് കോടതി തീരുമാനം.

Highlights: The Kozhikode court acquitted seven DYFI activists in the 2022 hospital assault case due to lack of evidence after complainants retracted statements

error: