KeralaTop Stories

വയനാട് ടൗൺഷിപ്പ് നിർമാണം: ഏപ്രിൽ മൂന്നിന് ശേഷം പ്രവർത്തനങ്ങൾക്ക് തുടക്കം

വയനാട് (WAYANAD )
വയനാട്ടിൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി ഉത്തരവിന് ശേഷം ഏപ്രിൽ മൂന്നിനു തുടങ്ങുമെന്ന് ഊരാളുങ്കൽ ലേബർ കൺട്രാക്റ്റ് സൊസൈറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ സാബു അറിയിച്ചു.

പ്രാരംഭ ഘട്ടത്തിൽ വീടുകളുടെ മാതൃക നിർമിക്കുമെന്നും ഡിസംബർ മാസത്തോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് അനാവശ്യ വൈകലുകൾ ഒഴിവാക്കുന്നതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കാനുള്ള ഒരുക്കങ്ങളുമുണ്ടെന്ന് അരുൺ സാബു കൂട്ടിച്ചേർത്തു.

വീടുകളുടെ രൂപരേഖ ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായതായി അറിയിച്ച അദ്ദേഹം, ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വീടുകൾ പരസ്പര ഇടപഴക്കം സുലഭമാകുന്ന രീതിയിലായിരിക്കും ടൗൺഷിപ്പ് വികസിപ്പിക്കപ്പെടുമെന്നും വ്യക്തമാക്കി.

ഇതിന് പുറമേ, കമ്മ്യൂണിറ്റി കെട്ടിടങ്ങളുടെ നിർമാണം മാർച്ച് അവസാനം പൂര്‍ത്തിയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ നാളെ നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, വയനാട്ടിൽ ദുരന്തം സംഭവിച്ച് എട്ടു മാസങ്ങൾ പിന്നിടുമ്പോൾ, നേരത്തേ തന്നെ ദുരന്തബാധിതർക്കായി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയ സംഘടനകളുമുണ്ട്. പുൽപ്പള്ളിയിൽ ഫിലാകാലിയ ഫൗണ്ടേഷൻ നിർമിച്ച വീടുകളിൽ കുടിയേറിയ ദുരന്തബാധിതർ ഇതിനകം താമസം ആരംഭിച്ചിട്ടുണ്ട്.

Highlights: Wayanad Township Construction: Work to Begin After April 3

error: