കൊച്ചി ലഹരി കേസ്: ‘തുമ്പിപ്പെണ്ണ്’ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് 10 വർഷം തടവ്
കൊച്ചി(kochi): കൊച്ചിയിൽ നടന്ന ലഹരി ഇടപാട് കേസിൽ പ്രതികളായ രണ്ടു പേർക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനി സൂസി മോൾ(തുമ്പിപ്പണ്ണ്) സണ്ണിക്കും ആലുവ സ്വദേശി അമീർ ഹുസൈനുമാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ശിക്ഷ ലഭിച്ചത്.
2023 ഒക്ടോബറിലുണ്ടായ കേസിൽ ഹിമാചൽ പ്രദേശ് ലഹരി മാഫിയയുമായി ബന്ധം പുലർത്തിയ സംഘംകൊണ്ടാണ് ലഹരി കൊച്ചിയിലേക്ക് എത്തിച്ചത്. ലഹരി സാധനങ്ങൾ മാലിന്യ കവറുകളിൽ ഒളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഈ ലൊക്കേഷൻ വാട്‌സ്ആപ്പ് വഴി സൂസി മോൾ ഉൾപ്പെടുന്ന സംഘത്തിന് കൈമാറും. ഇതിനെ തുടർന്ന് നഗരത്തിൽ ലഹരി വ്യാപനം നടത്തുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നീക്കമെടുത്ത് ‘തുമ്പിപ്പെണ്ണി’യെയും സംഘത്തേയും പിടികൂടാൻ വലവിരിച്ചു. ലഹരി വാങ്ങുന്നതിനായി വിളിച്ചുവരുത്തിയ സംഘം കലൂർ സ്റ്റേഡിയം പരിസരത്ത് എത്തിയതോടെ എക്‌സൈസ് വളഞ്ഞ് പ്രതികളെ പിടികൂടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇവരുടെ ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയും ചെയ്തു.
കേസ് സംബന്ധിച്ച തെളിവുകൾ ഉറപ്പിച്ച ശേഷമാണ് കോടതി ഇരുവർക്കുമെതിരെ 10 വർഷം തടവിനെയും കനത്ത പിഴയിനെയും വിധിച്ചത്. കൊച്ചിയിൽ ലഹരി വ്യാപനം തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് കൂടുതൽ നിരീക്ഷണങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Highlights: Thumbipennu and two others get 10 years of prison on drug case