ചിറ്റണ്ട പുതിയകാവ് കളിയാട്ട മഹോത്സവത്തിന് കൊടിയിറങ്ങി, മഹാ അന്നദാനത്തിൽ പങ്കാളിയായത് പതിനായിരങ്ങൾ
ചിറ്റണ്ട(Thrissur): ആത്മവിശ്വാസവും ആത്മനിറവും സമ്മാനിച്ച പകലിരവുകൾക്ക് പൂർണം. പുതിയകാവിൽ ദൈവത്തറയിലെ അരുളപ്പാടിൽ മനം നിറഞ്ഞും മഹാഅന്നദാനത്തിൽ ഭാഗമായും നാട് കാവിറങ്ങി. രണ്ട് നാൾ ചിറ്റണ്ടക്ക് ഉത്സവകാലം സമ്മാനിച്ച ചിറ്റണ്ട പുതിയകാവിലെ കളിയാട്ട മഹോത്സവത്തിന് മഹാ അന്നദാനത്തോടെ കൊടിയിറക്കം.
രണ്ടുനാള്‍ നീണ്ടുനിന്ന മഹോത്സവത്തില്‍ ഭക്തിയും ആചാരാനുഷ്ഠാനങ്ങളോടെയുള്ള തെയ്യത്താരങ്ങളുടെ ദര്‍ശനവും ഭക്തര്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്നു. തെയ്യ കളിയാട്ടവും ശാസ്തപ്പന്‍ തിറയും ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയപ്പോള്‍ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി. അന്നദാന യഞ്ജത്തിനും ഭഗവതിയുടെ അരുള്‍മൊഴി കേള്‍ക്കാനും ആയിരങ്ങളാണ് ദര്‍ശനത്തിനായി ഒഴുകിയെത്തിയത്.
കളിയാട്ട മഹോത്സവം ഭക്തരുടെ മനസില്‍ ദൈവസാന്നിധ്യത്തിന്റെ പ്രകാശം നിറച്ചു. രാപ്പകലില്ലാതെ കാവിലേക്ക് അസ്വസ്ഥവും അശാന്തവുമായ മനസുകളോടെ ഒഴുകിയെത്തിയ പതിനായിരങ്ങൾ മടങ്ങിയത് പൂർണ ആത്മനിർവൃതിയോടെ.
ശാസ്തപ്പന്‍ തിറയും ഭദ്രകാളി തെയ്യവും കാഴ്ചയുടെ വിസ്മയും മധ്യകേരളത്തിന് പുത്തൻ അനുഭവമായിരുന്നു.
വ്യാഴാഴ്ച രാവിലെ 11ന് രൗദ്രഭാവമേറി ഭദ്രകാളിയുടെ തിരുമുടിയേറ്റി അരുള്‍മൊഴി കേൾക്കാനെത്തിയത് നാടാകെ. ഓരോരുത്തരുടെയും സങ്കടം കേട്ടും ആശ്വാസം പകർന്നും ദൈവതകൾ. തുടര്‍ന്ന് 64 കളം ഗുരുതി സമര്‍പ്പണം പൂർത്തിയാക്കി, മഹാ അന്നദാനവും.
ഭഗവതിയുടെ പീഠ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് കളിയാട്ടത്തിന്റെ പരമാചാര്യനും ചിറ്റണ്ട പുതിയകാവ് ദദ്രകാളി ക്ഷേത്രം തന്ത്രി കീഴൂരിടം(പഴശി കോവിലകം) സ്ഥാനികന്‍ അനീഷ് പെരുമലയന്‍ കാര്‍മികത്വം വഹിച്ചു. കളിയാട്ട മഹോത്സവ സാംസ്‌കാരിക സദസ് മനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്തു. ഗജ നാച്വറല്‍ പാര്‍ക്ക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. പി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കീഴൂര്‍ പെരുമലയനെ ഇന്‍കം ടാക്‌സ് അഡീ. കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍, കെ.പി. മനോജ് കുമാര്‍ എന്നിവര്‍ പട്ടും വളയും നല്‍കി ആദരിച്ചു. ഭാരതി മിത്രയുടെ പുതിയ സംരംഭമായ സംഭാരം പദ്ധതി നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി. ശശികുമാര്‍, സിനിമാ താരങ്ങളായ കൊല്ലം തുളസി, അഖില്‍ മാരാര്‍, ഊര്‍മിള ഉണ്ണി, സരയു, ഐശ്യര്യ പ്രത്യങ്കിര ദേവി ഗുര പീഠം ശ്രീലസി സൂര്യാനന്ദ ബ്രഹ്‌മന്ദ്ര സരസ്വതി സ്വാമികള്‍, എരുമപ്പെട്ടി വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, എം.സി. ഐജു, തുടങ്ങിയവര്‍ സംസാരിച്ചു.
ചിറ്റണ്ട ഗജ നാച്വറല്‍ പാര്‍ക്കില്‍ നടന്ന കളിയാട്ട മഹോത്സവം മറ്റൊരു ഉത്സാവാഘോഷത്തിനുകൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.
Highlights: Thrissur Chitanda Puthiyakavu Kaliyatta Festival is underway