KeralaTop Stories

ലോക ടൂറിസം ഭൂപടത്തിലേക്ക് ഗജ നാച്വറൽ പാർക്ക്, രണ്ടായിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ

  • ഉയരും ഉടൻ ഹോട്ടൽ സമുച്ചയം
  • അമ്മമാരുണ്ടാക്കുംക്ഷേത്രാവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ

പി.ബാലചന്ദ്രൻ

തൃശൂർ(Thrissur): ചിറ്റണ്ടയിലെ കളിയാട്ടക്കാവ് ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനൊരുങ്ങുന്നു. മധ്യകേരളത്തിലെ ആദ്യ മഹാകളിയാട്ട മഹോത്സവത്തിന് വേദിയായ ചിറ്റണ്ട ഗജ നാച്വറൽ പാർക്കിൽ പുതിയകാവിലെ കളിയാട്ടക്കാവിലേക്ക് ഒഴുകിയെത്തിയ പുരുഷാരത്തിന് മുന്നിൽ എലിഫെന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.പി മനോജ്കുമാർ സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ചു.

30 ഏക്കറിലധികം വരുന്ന പ്രദേശം. സ്വാഭാവിക വനാന്തരീക്ഷത്തിൽ ജൈവീക ആവാസവ്യവസ്ഥകളോടെ വൈവിധ്യങ്ങളായ പദ്ധതികളാണ് ഗജനാച്വറൽ പാർക്കിനായി എലിഫെന്റ് വെൽഫെയർ‍ ട്രസ്റ്റ് തയാറാക്കിയിരിക്കുന്നത്. അഞ്ച് നിലയിൽ അത്യാധുനിക ഹോട്ടൽ സമുച്ചയവും, അമ്മമാരുടെ കൂട്ടായ്മയിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ തയാറാക്കും.

പ്രത്യക്ഷത്തിൽ രണ്ടായിരത്തോളം പേർക്കും അനുബന്ധമായി ആയിരക്കണക്കിന് ആളുകൾക്കും തൊഴിൽ ലഭ്യതയും നാടിന്റെ വികസനവുമാണ് ചിറ്റണ്ടയിൽ സാധ്യമാകാനൊരുങ്ങുന്നത്. ഇതോടെ ആള് കേറാമൂലയെന്ന വിശേഷണത്തിൽ നിന്നും അതിർത്തി കടന്നുള്ള അടയാളപ്പെടുത്തലിനാണ് രണ്ട് നാൾ പുതിയകാവിൽ കളിയാട്ട മഹോത്സവം അരങ്ങായത്.

ജാതിമത വർഗ വർണ കക്ഷി രാഷ്ട്രീയ വിവേചനങ്ങൾ നാടിനെ പിറകോട്ടടിപ്പിക്കുന്നതാണ്. എന്നോ മാറേണ്ട ചിന്തകൾ ഇന്നും വേരാഴ്ന്ന് പോകുമ്പോൾ ഉയരങ്ങളിലേക് പോകേണ്ട നാട് പിന്നാക്കം പോകുകയാണ്.

ഭക്തിപ്രസ്ഥാനം കൊണ്ട് കേരളം ഭ്രാന്താലയമായി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഈ കാലത്തും ജാതിവ്യവസ്ഥ നടമാടുന്നു. തീണ്ടലിന്റെ തൊടീലിന്റെ ജീർണതകൾ നാട്ടിലുണ്ട്.

വിശ്വാസികളാവാം…പക്ഷേ, അന്ധവിശ്വാസികളാവുകയാണ്. ആചാരങ്ങൾ അനാചാരങ്ങളാവുന്നു. അനാചാരങ്ങൾ തളർത്തേണ്ടതും, തകർത്തെറിയേണ്ടതും നമ്മളാണ്. അതിനാണ് പുതിയകാവിലെ കളിയാട്ടക്കാവ് വേദിയൊരുങ്ങിയത്.

ഭ്രാന്തിന്റെ പിന്നാലെ പോകുന്ന സാഹചര്യത്തെ ഇല്ലാതാക്കണം. ഇവിടെയാണ് മനുഷ്യത്വം നമുക്ക് നഷ്ടമാകുന്നത്. ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് മുന്നോട്ട് പോകേണ്ടത്.

വിശ്വാസമെന്നത് ഭക്തിയും ആത്മീയതയും ഭൗതികതയുമാണ്. ജീവിതത്തിന്റെ പ്രയാണമാണ് വേണ്ടത്. കളിയാട്ടം കലയാണ്. ദേവതാ സങ്കൽപങ്ങളാണ് ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷ രൂപത്തിൽ നമ്മുടെ അടുത്തേക്ക് വരുന്നത് ആത്മവിശ്വാസം നിറക്കുകയാണ്. പുതിയകാവിലെ പീഠപ്രതിഷ്ഠ ഏതെങ്കിലും വിഭാഗത്തിനുള്ളതല്ല. എല്ലാ മനുഷ്യരുമാണ്. എല്ലാവർക്കുമുള്ള തുല്യനീതിയാണ് വേണ്ടത്. മതവും ജാതിയുമല്ല, സ്ത്രീയും പുരുഷനും വേറെയല്ല. ജീവിതത്തിന്റെ വഴിത്താരയിലൂടെ നാം യാത്ര ചെയ്യുമ്പോൾ, പിറകോട്ട് വലിക്കുന്ന സാഹചര്യം നാളെ ലോകത്തിലെ ആത്മഹത്യയിൽ അവാർഡ് നേടുന്ന നാടായി കേരളം മാറും.

സന്തോഷവും സംതൃപ്തവുമായ ജീവിതങ്ങൾ. അതിന് വരുമാനത്തിന്റെ മാർഗങ്ങളാണ് മനുഷ്യർക്ക് വേണ്ടത്. വിവേചനത്തിന്റെ ക്ഷേത്രാചരങ്ങൾ നമുക്ക് ആവശ്യമില്ല.

വിവേകാനന്ദൻ പറഞ്ഞത് പോലെ, ദൈവവിശ്വാസം മാറ്റി നിറുത്തി, ആത്മവിശ്വാസം വളർത്തണം. ബിംബ ചൈതന്യമെന്നത് നമ്മളെ ശരിയായ വഴിയിൽ നടത്താനുള്ള പ്രാർഥനയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് തമിഴ്നാട്ടിലാണ്. എന്നാൽ തമിഴ്നാടിന്റെ സംസ്കാരം കണ്ട് പഠിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായമുള്ളത് തമിഴ്നാട്ടിലാണ്. കൃഷിയടക്കം കേരളം ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.

ജീവിതത്തിന്റെ നിശ്ചയദാർഡ്യമാണ് വേണ്ടത്. ചിറ്റണ്ട ഗജ നാച്വറൽ പാർക്ക് നാടിന്റെ മുഖഛായ മാറ്റുന്നതാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല, പൊതുവായുള്ളതാണ്. ടൂറിസം അനുബന്ധമേഖലയുമായി വൈവിധ്യങ്ങളായ പദ്ധതികൾ ഗജ നാച്വറൽ പാർക്കുമായി ബന്ധപ്പെട്ട് സാധ്യമാവും. 15 മേഖലകളായി വിപുലീകൃതമായ പ്രവർത്തനങ്ങളിലാണ് ഞാൻ.

ലക്ഷ്യസ്ഥാനത്തെത്താൻ നിശ്ചയദാർഢ്യമാണ് വേണ്ടത്. വർഷങ്ങളായി പ്രവർത്തിപ്പിക്കാൻ കഴിയാതെ കിടന്നിരുന്ന 30 ഏക്കർ ഭൂമി ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്നുവെന്നാണ് കളിയാട്ട മഹോത്സവത്തിനെത്തിയ ജനത കാണിച്ചു തരുന്നത്. അതു കൊണ്ടു തന്നെ ഇത് വിജയിക്കുമെന്നുറപ്പ്.

അത്യാധുനിക സൗകര്യങ്ങളോടെ ഉയരുന്ന ഹോട്ടൽ സമുച്ചയത്തിന്റെ പദ്ധതികളിലേക്ക് കടന്നു കഴിഞ്ഞു. ഇവിടെയെത്തിയ അമ്മമാർ, സഹോദരിമാർ അവരുടെ ഉൽപന്നങ്ങൾ നാടിന് പ്രകാശം പകരും. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ തിരിന്നൂൽ, എള്ള് കിഴി തുടങ്ങി പുഷ്പങ്ങളടക്കം ഇവിടെ നിന്ന് നൽകാൻ കഴിയും. പരിസ്ഥിതിയെ ദ്രോഹിച്ചല്ല, സ്നേഹിച്ച് വിശാലമായ തൊഴിൽ സാഹചര്യം കൂടിയാണ് ഇവിടെ രൂപപ്പെടുന്നത്. എരുമപ്പെട്ടി പഞ്ചായത്തും കക്ഷി രാഷ്ട്രീയമോ, ജാതിമത ചിന്തകളോ വർഗ വർണ ഭേദങ്ങളോ ഇല്ലാതെ ജനങ്ങൾ ഒന്നിച്ചാണ് ഗജനാച്വറൽ പാർക്കിന്റെ പ്രവർത്തനത്തിൽ ഭാഗമാകുന്നത്.

വളരുന്നത് നാടാണ്… സന്തോഷിക്കുന്നതും സംതൃപ്തരാകുന്നതും ജനങ്ങളാണ്. മനോജ്കുമാർ പറഞ്ഞ് നിറുത്തുമ്പോൾ കേട്ടിരുന്നവരുടെ ഉള്ളിൽ നിറഞ്ഞത് ആത്മവിശ്വാസത്തിന്റെ പ്രതീക്ഷയുടെ തിരിവെട്ടം. മനോജ്കുമാർ ചെയർമാനും പി.ശശികുമാർ സെക്രട്ടറിമായുള്ളതാണ് എലിഫെന്റ് വെൽഫെയർട്രസ്റ്റിന്റെ പ്രവർത്തനം.

Highlights: Gaja Natural Park on the world tourism map

error: