KeralaTop Stories

നായ്ക്കളെപ്പോലെ ഭക്ഷണം കഴിപ്പിക്കും തറയിൽ നക്കിച്ചും ക്രൂരത; കൊച്ചിയിൽ കൊടും തൊഴിൽ പീഡനം

ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

കൊച്ചി(KOCHI): കൊച്ചിയിലെ മാർക്കറ്റിങ് കമ്പനിയിൽ തൊഴിൽ പീഡനം. ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴിൽ പീഡനം നടന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങൾ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അയച്ചു നൽകും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെയാണ് ഈ ക്രൂര പീഡനം.

കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായിൽ ഉപ്പ് വാരിയിട്ട് തുപ്പാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികൾക്ക് നേരെ നടക്കുന്നത്. പല വീടുകൾ കയറി സാധങ്ങൾ വിൽക്കുകയാണ് തൊഴിലാളികളുടെ ടാർഗറ്റ്. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങൾ നടത്തും.

തൊഴിൽ പീഡനത്തിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ശക്തമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴിൽ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തിൽ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു തൊഴിലാളിയാണെങ്കിൽ പോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല’, മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Highlights: Severe labor harassment in Kochi, minister V Sivankutty seeks report from labor officer

error: