Kerala

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു

പാലക്കാട്(PALAKKAD): ട്രെയിൻ ഇടിച്ച് പശുക്കൾ കൂട്ടത്തോടെ ചത്തു. റെയിൽവെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കൾ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. പശുക്കൾ ട്രാക്കിലൂടെ കടക്കുമ്പോൾ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Highlights: 17 cows killed after being hit by train in Palakkad

error: