HighlightsKerala

കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമില്‍ 17കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുന്ദമംഗലം(kozhikode): കോഴിക്കോട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന 17കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.

ഇന്നലെ (ഞായര്‍) വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒബ്സര്‍വേഷന്‍ ഹോമിലെ ഒരു മുറിയില്‍ തനിച്ചായിരുന്നു കുട്ടിയെ താമസിപ്പിച്ചിരുന്നത്. 17കാരന്‍ മൂന്ന് കേസുകളില്‍ നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.

നിലവില്‍ കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ഇന്ന് (തിങ്കള്‍) കുടുംബത്തിന് വിട്ടുനല്‍കും.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Highlights: 17-year-old found hanging in Kozhikkode observation home

error: