KeralaTop Stories

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, ‘അമ്മ’യ്ക്ക് പരാതി നൽകി വിൻ സി

കൊച്ചി( Kochi): സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കുമാണ് പരാതി നൽകിയത്.ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.

നടന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു.

Highlights: Shine Tom Chacko misbehaved, Wincy complains to ‘Amma’

error: