Kerala

കാ​ശ്മീ​രി​ൽ 575 മ​ല​യാ​ളി​ക​ൾ; മ​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം(Thiruvanathandapuram): ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന ജ​മ്മു കാ​ഷ്മീ​രി​ൽ 575 മ​ല​യാ​ളി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​ർ​ക്ക് മ​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്കും ബ​ന്ധു​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം തേ​ടു​ന്ന​വ​ർ​ക്കും ഹെ​ൽ​പ്പ് ഡെ​സ്ക്ക് ന​മ്പ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി. നി​ല​വി​ൽ ല​ഭി​ച്ച 49 ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ 575 പേ​ർ കാ‌​ഷ്മീ​രി​ൽ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം, ആ​ഹാ​രം എ​ന്നി​വ വേ​ണ്ട​വ​ർ​ക്ക് അ​വ സ​ജ്ജ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ യാ​ത്ര​ക്കാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും അ​വി​ടെ സ​ജ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൻറെ ന​ടു​ക്ക​ത്തി​ൽ നി​ന്നും രാ​ജ്യം മു​ക്ത​മാ​യി​ട്ടി​ല്ല. ഭൂ​മി​യി​ലെ സ്വ​ർ​ഗ​മെ​ന്ന് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന കാ​ഷ്മീ​രി​ൻറെ ജീ​വി​തം ഇ​നി​യും ര​ക്ത​പ​ങ്കി​ല​മാ​യി​ക്കൂ​ടാ. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാ​ന​വ​രാ​ശി​ക്ക് ത​ന്നെ എ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ഇ​ത്.

അ​വി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രി​ൽ ഒ​രു മ​ല​യാ​ളി​യും ഉ​ണ്ടെ​ന്ന​ത് ന​മ്മു​ടെ ദുഃ​ഖം ഇ​ര​ട്ടി​പ്പി​ക്കു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട എ​ൻ. രാ​മ​ച​ന്ദ്ര​ൻറെ ഉ​റ്റ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Highlights: 575 Malayalis in Kashmir; CM says government will use their help to return

error: