HighlightsKerala

തൃശൂർ പൂരം നടത്തിപ്പിൽ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തൃശൂർ (Thrissur): തൃശൂർ പൂരം നടത്തിപ്പിൽ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു. നല്ല രീതിയിൽ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പറ്റിയാൽ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ്. മുൻവർഷത്തെ അനിഷ്ട സംഭവങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നും നല്ല രീതിയിൽ പൂരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. സുന്ദർ മേനോൻ പറഞ്ഞു.

തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഭാരവാഹികൾ തൃശ്ശൂർ പൂരത്തിൻ്റെ ബ്രോഷർ കൈമാറി. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ശേഷമാണ് ദേവസ്വം പ്രസിഡൻ്റിനൊപ്പമുണ്ടായിരുന്ന ഭാരവാഹി മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വന്ദിച്ചത്. ഇത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രിക്ക് അകത്തേക്ക് പോവുകയും ചെയ്തു.

Highlights: “Office-bearers of Thiruvambady Devaswom visited the Chief Minister seeking support for the conduct of Thrissur Pooram.”

error: