കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ പിടിയിൽ
കൊച്ചി(Kochi): കൊച്ചിയിൽ നഗരസഭ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. തൃശൂർ സ്വദേശിയും കൊച്ചി കോർപ്പറേഷനിലെ ഓവർസിയറുമായ സ്വപ്നയെ ആണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ ആണ് സ്വപ്ന. കെട്ടിട നിർമ്മാണ പ്ലാൻ അംഗീകരിക്കുന്നതിനു വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈറ്റിലക്ക് സമീപം പൊന്നുരുന്നിയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കയ്യോടെ പിടി കൂടുകയായിരുന്നു. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാനായി എത്തിയത്. എസ്പി എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിമാരായ സുനില്‍, തോമസ് എന്നിവർ ചേർന്നാണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്.
Highlights: Kochi municipal official caught while accepting bribe.