KeralaTop Stories

വികസനക്കുതിപ്പിലേക്ക് വിഴിഞ്ഞം; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം (THIRUVANANTHAPURAM): ലോകത്തിലെതന്നെ  ഏറ്റവും വലിയ കപ്പലുകള്‍ക്കും നങ്കൂരമിടാം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഓട്ടോമേറ്റഡ് തുറമുഖം
കേരളത്തിന്‍റെ അഭിമാനവും വികസന സ്വപ്നവുമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എംപി , കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനില്‍ താമസിക്കുന്ന  പ്രധാനമന്ത്രി രാവിലെ 10.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്‍ററും ബെര്‍ത്തും നടന്ന് കണ്ട ശേഷം 11 മണിയോടെ കമ്മീഷനിങ് ചടങ്ങ് നടന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും  മൂന്ന് കേന്ദ്രമന്ത്രിമാരും നാല് സംസ്ഥാന മന്ത്രിമാരും  മേയറും കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടാവും. ക്ഷണിച്ച രീതിയിലെ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിട്ടുനില്‍ക്കുമെങ്കിലും ശശി തരൂര്‍ എംപിയും എം.വിന്‍സെന്‍റ് എംഎല്‍എയും പങ്കെടുക്കും.  ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള കൂറ്റന്‍ കപ്പലായ എംഎസ്സി സെലിസ്റ്റിനോ മെരിക്കയാണ്  കമ്മീഷനിങ്ങിന്‍റെ ഭാഗമായി വിഴിഞ്ഞത്തെത്തിക്കുന്നത്

Highlights:Vizhinjam set for development; Prime Minister to dedicate it to the nation

error: