തലയെടുപ്പോടെ വിഴിഞ്ഞം തുറമുഖം; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, എല്ലാവർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം (Thiruvananthapuram): കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്തു. തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അങ്ങനെ ഇതും നമ്മള് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
5000ത്തിലേറെ തൊഴിലവസരങ്ങള്‍ നേരിട്ട് ലഭ്യമാകും
സഹകരിച്ച എല്ലാവര്ക്കും നന്ദിയെന്ന് മുഖ്യമന്ത്രി
വികസനക്കുതിപ്പിന് പുതിയ വേഗം പകരാന്‍ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ നമ്മള് ഇതും നേടിയെന്ന് വിഴിഞ്ഞം പദ്ധതി കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമാണെന്നും എല്ലാരീതിയിലും അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി ഇത് മാറുകയാണെന്നും ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറുകയാണെന്നും സഹകരിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിനെ പ്രശംസിക്കാനും മുഖ്യമന്ത്രി മറന്നില്ല. ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്നും വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഡ്യവുമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചെലവിന്റെ വലിയൊരു ഭാഗവും കേരളമാണ് വഹിക്കുന്നതെന്നും ബാക്കി അദാനി പോര്‍ട്ടാണ് മുടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Highlights: Vizhinjam Port inaugurated; Prime Minister dedicates it to the nation