പത്മശ്രീ കെ വി റാബിയ അന്തരിച്ചു
കൊച്ചി (Kochi): പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59)അന്തരിച്ചു. വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു.
റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരുരങ്ങാടി പിഎസ്എംഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. പഠനം അവിടെ വച്ച് നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ കഴിയുകയുമായിരുന്നു. അവിടെ നിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.
Highlights: kv rabia passed away