Kerala

വേളാങ്കണ്ണിക്ക് പോയവരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു

ചെന്നൈ(Chennai): തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ നാല് മലയാളികൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വേളാങ്കണ്ണിയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നി വാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. നാഗപട്ടണത്ത് നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് ഓമ്‌നി വാന്‍ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Highlights: Four Malayalis die in Velankanni road accident

error: