KeralaTop Stories

സംസ്ഥാനത്ത് മോക്ഡ്രിൽ ഇന്ന്; മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്‌ ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെ 14 ജില്ലകളിലും ഇന്ന് നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈകുന്നേരം നാല് മണിക്കാണ് മോക്ഡ്രില്‍ ആരംഭിക്കുക. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി മുഴങ്ങും.

സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02-നും 4.29-നുമിടയിലാണ് മോക്ഡ്രില്‍ നടത്തുക. കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാം. 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും.

അതേസമയം, സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടായിരിക്കും പ്രവര്‍ത്തിപ്പിക്കുക. മോക്ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നിരക്ഷാസേനയുമായി ആലോചിച്ച് നടപ്പാക്കാനും നിര്‍ദേശമുണ്ട്.

Highlights: Mock drill in the state today; Disaster Management Authority issues guidelines

error: