Kerala

വേനൽച്ചൂടിന് ശമനമില്ല; സംസ്ഥാനത്തെ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് വേനൽ ചൂട് ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടിയെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. നേരെത്തെ മെയ് 10 വരെയായിരുന്നു ജോലി സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇതാണ് 30 വരെ നീട്ടിയത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പിൽ പറയുന്നു.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നേരത്തെ ഇറക്കിയ അറിപ്പിൽ നിര്‍ദേശം നല്‍കിയിരുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നും ലേബർ കമ്മീഷണർ ഫെബ്രുവരിയിഷ പുറത്തിറക്കിയ അറിയിപ്പിൽ നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 11 മുതൽ മെയ് 10 വരെയായിരുന്നു ആദ്യത്തെ നിയന്ത്രണം. ഇപ്പോൾ ഇത് മേയ് 30 വരെ നീട്ടി. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ നടപടി. നിർമാണ മേഖലയിലും റോഡ് നിർമാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദേശം നല്‍കിയിരുന്നു.

Highlights: There is no relief from the summer heat; Work timings in the state extended until May 30

error: