വയനാട് ഉരുൾപ്പൊട്ടൽ; 10വീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി
കൽപ്പറ്റ(kalppetta): മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളിൽ 10വീടുകളുടെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി. ആകെ 410 വീടുകളാണ് എൽസ്റ്റൺ എസ്റ്റേറ്റ് പുൽപ്പാറ ഡിവിഷനിൽ നിർമിക്കുന്നത്. ഇതിനായി എൽസ്റ്റൺ എസ്റ്റേറ്റിനെ അഞ്ച് സോണുകളാക്കി തിരിച്ചാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. സോൺ ഒന്നിലാണ് നിലവിൽ നിർമാണ പ്രവർത്തികൾ നടക്കുന്നത്.
99 വീടുകളാണ് സോൺ ഒന്നിൽ നിർമിക്കുക. ഇതിൽ 60 വീടുകൾക്കുള്ള പ്ലോട്ടുകളും എട്ട് വീടിനുള്ള ഫൂട്ടിങും ഒരുങ്ങിക്കഴിഞ്ഞതായി നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു. ആദ്യം നിർമാണം തുടങ്ങിയ മാതൃകാ വീടിന്റെ സ്ലാബ് കോൺക്രീറ്റിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. കൂടാതെ ഈ മാസം 15ന് കോൺക്രീറ്റ് നടത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Highlights: Wayanad landslide: Foundation construction of 10 houses completed.